ഉമിനീര്‍ ഉള്ളിലേക്കെത്തിയാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റൊന്നും കലരാത്ത കേവലം ഉമിനീര്‍ വായയില്‍നിന്ന് തന്നെ ഉള്ളിലേക്ക് ആകുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. ഉമിനീരിനോടൊപ്പം ഊനില്‍നിന്നോ മറ്റോ പുറപ്പെട്ട രക്തത്തിന്‍റെ അംശമോ വെള്ളത്തിന്‍റെ അംശമോ മറ്റോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കാരണം നോമ്പ് മുറിയുന്നതാണ്. വായയയുടെ പരിധിയില്‍നിന്ന് ചുണ്ടിന്‍റെ ബാഹ്യഭാഗത്തേക്കോ മറ്റോ പുറത്ത് വന്ന ശേഷം ആ ഉമിനീര്‍ തിരിച്ച് വായിലേക്ക് ആക്കി അകത്തേക്ക് പ്രവേശിച്ചാലും നോമ്പ് മുറിയുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter