നോമ്പുകാരൻ വുളു ചെയ്യുമ്പോൾ വായിൽ വെള്ളം കൊപ്ലിച്ചാൽ അതിന്‍റെ അംശം ഉമിനീരിലൂടെ അകത്ത് കടന്നാൽ നോമ്പ് മുറിയില്ലേ? കുറഞ്ഞത് എത്ര പ്രാവശ്യമെങ്കിലും തുപ്പുന്നതോടെയാണ് വെള്ളം വായിലില്ല എന്ന് ഉറപ്പാക്കാൻ പറ്റുക

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളൂ ചെയ്ത ശേഷം സാധാരണപോലെ തുപ്പിക്കളഞ്ഞാല്‍തന്നെ മതിയാവുന്നതാണ്. അങ്ങനെ ചെയ്ത ശേഷം വായില്‍ വല്ലതും അവശേഷിക്കുകയും അത് ഉമിനീരിലൂടെ അകത്തേക്ക് ഇറങ്ങുകയും ചെയ്താല്‍ അത് നോമ്പിനെ ബാധിക്കുകയില്ലെന്ന് പണ്ഡിതര്‍ പ്രത്യേകം പറയുന്നുണ്ട്. നോമ്പും മറ്റു ആരാധനകളും യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter