കഫക്കെട്ട് കോണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന ആള്‍ക്ക് അത് അകത്തേക്ക് ഇറങ്ങിപോയാൽ നോമ്പ് മുറിയുമോ? ജുമുഅക്ക് പളളിയിൽ കയറിയാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇയാൾ എന്ത് ചെയ്യണം? അകത്തേക് ഇറക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. കഫം, ഊനില്‍നിന്ന് രക്തം വരുക തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്ന മനുഷ്യന്‍ അത് അകത്തേക്കാവാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതെ അകത്തേക്ക് പോകുന്നതിന് ഇളവുണ്ട്, അത് കൊണ്ട് നോമ്പ് മുറിയുകയില്ല. ജുമുഅക്ക് പള്ളിയില്‍ കയറി എന്നത് ന്യായമല്ല. പുറത്തിറങ്ങുകയോ തുപ്പാനും മറ്റുമായി ടവ്വലോ മറ്റോ കൂടെ കരുതുകയോ ചെയ്യുകയാണ് വേണ്ടത്. റമാദന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter