ഖിയാമുൽ ലൈല്‍ നിസ്കാരവും തറാവീഹ് നിസ്കാരവും ഒന്നാണോ? രണ്ടും കൂടി ഇരുപത് റക്അത് നിസ്കരിച്ചാല്‍ മതിയോ?

ചോദ്യകർത്താവ്

മുഹമ്മദ് ശാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല്‍ എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്‍റെ റക്അതുകള്‍ക്ക് പ്രത്യേക പരിധിയില്ലെന്നതാണ് പ്രബലം. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter