നോമ്പുകാരന്‍ ഉച്ചക്കു ശേഷം കുളിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

തമീം കെ.എം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പുകാരനു ഉച്ചക്കു ശേഷം കുളിക്കല്‍ അനുവദനീയമാണ്. അതു കൊണ്ടു മാത്രം നോമ്പു മുറിയുന്നതും അല്ല. പക്ഷേ, കുളിയുടെ സമയം ഫജ്റിനു മുമ്പേക്കാക്കലാണ് സുന്നത്. പകല്‍ സമയത് മുങ്ങികുളിക്കുന്നത് കറാഹതാണ്. അങ്ങനെ മുങ്ങികുളിച്ചതു കാരണമായി മൂക്കിലൂടെയോ മറ്റൊ അകത്തേക്ക് വെള്ളം കയറിയാല്‍ അവന്‍റെ നോമ്പു ബാഥിലാകും. അതു പോലെ ശരീരം തണുപ്പിക്കാനോ വൃത്തിയാക്കാനോ വേണ്ടിയുള്ള കുളികളിലും വെള്ളം അറിയാതെ ശരീരത്തിന്‍റെ അകത്തു പോയാലും നോമ്പ് ബാഥിലാകും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter