ഒരു സ്ത്രീയുടെ ആര്ത്തവം സുബ്ഹിക്ക് മുമ്പായി അവസാനിക്കുകയും നോമ്പിനു നിയ്യത് വെക്കുകയും ചെയ്തു. പക്ഷെ കുളിക്കുന്നത് സുബ്ഹിക്ക് ശേഷമാണെങ്കിൽ അവളുടെ നോമ്പ് ശരിയാകുമോ? നോമ്പ് കിട്ടുമോ ?

ചോദ്യകർത്താവ്

ഫര്‍സാന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പ് തുടങ്ങാന്‍ ശുദ്ധി നിര്‍ബന്ധമില്ല. വലിയ അശുദ്ധിക്കാരന് കുളിക്കാതെ തന്നെ നോമ്പ് തുടങ്ങാവുന്നതാണ്. സുബ്ഹി നിസ്കാരം ഖളാഅ് ആവുന്നതിന് മുമ്പായി കുളിക്കല്‍ മാത്രമാണ് നിര്‍ബന്ധമാവുന്നത്. ഇത് മുമ്പ് വിശദമായി പറഞ്ഞത്‌ ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter