നോമ്പുള്ളവൻ ഭാര്യയെ വികാരത്തോടെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതിന്റെയും വിധി ?

ചോദ്യകർത്താവ്

ശിഹാബ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചുംബനം കൊണ്ട് നോമ്പ് നഷ്ടമാവില്ല, പക്ഷേ വികാരത്തോടെയുള്ള ഇത്തരം ചുംബനം ശക്തമായ കറാഹതാണ്. എന്നാല്‍ മറയില്ലാതെയുള്ള ചുംബനഫലമായി സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്. നോമ്പ് അന്നപാനീയങ്ങള്‍ക്കും ഭോഗാദികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടൊപ്പം വികാര-വിചാരങ്ങളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളാനാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter