അസ്സലാമു അലൈക്കും ..ശവ്വാല് ആറ് സുന്നത് നോമ്പ് അടുപിച്ചു തന്നെ ചെയ്യണമോ അല്ലെങ്കില് ആ മാസം തീരുന്നദി നു മുന്പ് നോറ്റി പൂര്ത്തിയക്കിയാ ല് മതിയാകുമോ ....

ചോദ്യകർത്താവ്

അഹ്‍മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശവ്വാല്‍ രണ്ടു മുതല്‍ മാസം അവസാനിക്കുന്നതിനു മുമ്പായി ആറു നോമ്പുകള്‍ നോറ്റാല്‍ തന്നെ സുന്നത് ലഭ്യമാണ്. ഇടവിട്ട ദിവസങ്ങളിലായാലും കുഴപ്പമില്ല. എന്നാല്‍ അടുത്തടുത്ത ആറു ദിവസങ്ങളിലായി നോല്‍ക്കല്‍ വളരെ പുണ്യകരമാണ്. പെരുന്നാള്‍ ദിവസം കഴിഞ്ഞയുടനെയുള്ള അടുത്തടുത്ത ആറു ദിവസങ്ങളില്‍ (ശവ്വാല്‍ 2 മുതല്‍ 7 വരെയുള്ള ദിനങ്ങളില്‍) നോല്‍ക്കുന്നത് ഏറ്റവും പുണ്യകരമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter