വെള്ളിയച്കളില്‍ സുന്നത് നോമ്പ് അനുവദനീയമാണോ ?

ചോദ്യകർത്താവ്

ജുനൈദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെള്ളിയഴ്ച മറ്റു നിലക്കു നിഷിദ്ധമല്ലാത്തപ്പോള്‍ നോമ്പു നോല്‍കല്‍ അനുവദനീയമാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാത്ത സുന്നത് നോമ്പു് വെള്ളിയാഴ്ച മാത്രമായി നോല്‍കല്‍ കറാഹത് ആണ്. എന്നാല്‍ പ്രത്യേക കാരണങ്ങളാല്‍ സുന്നതുള്ള അറഫ നോമ്പ്, ആശുറാഅ്, താസുആഅ്, മിഅ്റാജ്, ബറാഅത്, തുടങ്ങിയവ വെള്ളിയാഴ്ച മാത്രമായി നോല്‍ക്കുന്നതു കൊണ്ട് കറാഹത് ഉണ്ടാവുന്നതല്ല. അതുപോലെ വ്യാഴവും വെള്ളിയും അല്ലെങ്കില്‍ വെള്ളിയും ശനിയും ഒന്നിച്ചു സുന്നത് നോമ്പു നോറ്റാലും കറാഹതു വരുന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter