നോമ്പ് നോല്‍ക്കാന്‍ പറ്റാത്ത ഗര്‍ഭിണിയായ സ്ത്രീ ആ നോമ്പ് ഖദാഅ് വീട്ടേണ്ടതുണ്ടോ? ഒന്ന് വിശദീകരിച്ചാലും

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗര്‍ഭിണി സാധിക്കുമെങ്കില്‍ നോമ്പ് നോല്‍ക്കേണ്ടതാണ്. സാധിക്കാത്ത പക്ഷം, നോമ്പ് ഒഴിവാക്കാം. ഒഴിവാക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണെങ്കില്‍ ഒഴിവാക്കുന്നതിന് തന്നെ ഓരോ നോമ്പിനും ഓരോ മുദ്ദ് നിര്‍ബന്ധമായി തീരും, ശേഷം അടുത്ത റമദാനിന് മുമ്പായി അത് ഖളാഅ് വീട്ടുകയും വേണം. സ്വന്തം ശരീരത്തിന്‍റെ പ്രയാസങ്ങള്‍ കാരണമാണ് നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ ഒഴിവാക്കുന്നതിന് മുദ്ദ് നിര്‍ബന്ധമില്ല, അടുത്ത റമദാനിന് മുമ്പായി അത് നോറ്റ് വീട്ടേണ്ടതാണ്. ഇത് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter