നമ്മുടെ നാട്ടിലെ അറഫാ നോമ്പിന്‍റെ ദിവസം പലപ്പോഴും യഥാര്‍ത്ഥ അറഫാദിനത്തില്‍നിന്ന് വ്യത്യസ്തമാവാറണല്ലോ പതിവ്. ഇത്തരം സാഹചര്യത്തില്‍ എന്നാണ് നോമ്പ് എടുക്കേണ്ടത്?

ചോദ്യകർത്താവ്

ബാദുഷാ അണ്ടത്തോട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പ്, പെരുന്നാള്‍ തുടങ്ങിയ കാര്യങ്ങളില്‍ മാസപ്പിറവിയാണ് നിദാനം. അതനുസരിച്ച്, മാസപ്പിറവി ദൃശ്യമാവുന്ന മുറക്കാണ് ഓരോ പ്രദേശത്തുകാരും അവരുടെ നോമ്പും പെരുന്നാളും നിര്‍വ്വഹിക്കേണ്ടത്. ദുല്‍ഹജ്ജ് മാസം ഒമ്പതാണ് അറഫാ ദിനം. നാം നമ്മുടെ കണക്കനുസരിച്ച് ഒമ്പതിനാണ് നോമ്പു നോല്‍ക്കേണ്ടത്. എട്ടിനു കൂടി നോമ്പു നോല്‍ക്കല്‍ സുന്നത്തുണ്ട്. സൂക്ഷ്മതക്കു വേണ്ടി എന്നാണ് ഫുഖഹാഉ് അതിനു പറഞ്ഞ ഒരു കാരണം, അഥവാ, ഉദിപ്പ് വ്യത്യസ്തമാവുന്നതിനാല്‍, ചിലപ്പോള്‍ അന്നേ ദിവസം മക്കക്ക് പുറത്തുള്ളവര്‍ക്ക് അറഫ ആവാതിരുന്നേക്കാം എന്നര്‍ത്ഥം. മാത്രമല്ല, ദുല്‍ഹജ്ജ് ഒന്നു മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നോമ്പു നോല്‍ക്കല്‍ സുന്നത്താകുന്നു. ഇതും സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്.

ASK YOUR QUESTION

Voting Poll

Get Newsletter