ആറുവര്‍ഷമായി ഗ്യാസ് ട്രബ്ള്‍ അനുഭവിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ ഒരുപാടുനോമ്പുകള്‍ നോല്ക്കാനുണ്ട്. അതിനു കഴിയുന്നുമില്ല ഞാന്‍ എന്ത് ചെയ്യേണം ?

ചോദ്യകർത്താവ്

ശബ്ന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത നിത്യ രോഗം, വാര്‍ദ്ധക്യം തുടങ്ങിയ വിട്ടുമാറാത്ത കാരണങ്ങളാല്‍ നോമ്പു ഉപേക്ഷിക്കുന്നവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദു വീതം ദാനം ചെയ്യണം. മുദ്ദ് കൊടുക്കാന്‍ സാമ്പത്തിക ശേഷിയുണ്ടെങ്കിലേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ആ നോമ്പു പിന്നീടു ഖളാഅ് വീട്ടേണ്ടതില്ല. ആറു വര്‍ഷമായിട്ട് സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം കാരണം നോമ്പ് ഉപേക്ഷിച്ചതാണെങ്കില്‍ കഴിഞ്ഞു പോയ ഓരോ നോമ്പിനും മുദ്ദ് കൊടുക്കേണ്ടതാണ്. ഇനി വല്ല വിധേനെയും ആ രോഗം സുഖപ്പെട്ടുവെങ്കിലും ആ അസുഖ സമയത്തുള്ള നോമ്പുകള്‍ ഖളാഅ് വീട്ടേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter