മിഅ്റാജ് നോമ്പെടുക്കുന്നതിനുള്ള തെളിവുകളും ഹദീസുകളും വിവരിക്കാമോ

ചോദ്യകർത്താവ്

അനീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റജബില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട് ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു. റജബു മാസം പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ. 2/68) റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശവവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328) റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter