ശഅബാനില്‍ നോമ്പ് എടുക്കുന്നതിന്‍റെ വിധിയെന്ത് ?
ചോദ്യകർത്താവ്
മുഹമ്മദ് ഫാഇസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശഅ്ബാനില്‍ പൊതുവേ നോമ്പു നോല്‍ക്കല്‍ സുന്നതാണ്. അത് പ്രോത്സാഹിപ്പിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ശഅ്ബാന് 15 നു നോമ്പു പ്രത്യേകം സുന്നത്തുണ്ട്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നും ഹദീസുകളില്‍നിന്നും അത് വ്യക്തമാണ്. പക്ഷേ, ശഅ്ബാന് പതിനഞ്ചനു മുമ്പുള്ള നോമ്പിന്‍റെ തുടര്‍ച്ചയോ സ്ഥിരം പതിവാക്കിയ സുന്നതു നോമ്പുകളോ, ഖളാഅ്, നേര്‍ച്ചകളോ അല്ലാത്തവ ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നോല്‍ക്കല്‍ ഹറാമാണ്. അതുപോലെ ശഅ്ബാന്‍ മുപ്പതിനു നോമ്പു നോല്‍ക്കല്‍ റമദാനാണോ എന്നു സംശയിക്കാവുന്ന ദിവസ (യൌമുശ്ശക്ക്) മായതിനാലും നോമ്പു നോല്‍ക്കല്‍ ഹറാമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.