വെള്ളിയാഴ്ച ഒറ്റക്ക് നോമ്പു നോല്ക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ
ചോദ്യകർത്താവ്
ഫസലൂ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വെള്ളിയാഴ്ച ഒറ്റക്ക് നിരുപാധിക സുന്നത് നോമ്പു നോല്‍ക്കല്‍ കറാഹത്താണ്. ഹറാമല്ല. വ്യാഴവും വെള്ളിയും നോല്‍ക്കുന്നതോ, വെള്ളിയും ശനിയും ഒരുമിച്ചു നോല്‍ക്കുന്നതോ കറാഹത്തല്ല. അതുപോലെ അറഫ്, മിഅ്റാജ് നോമ്പ്, ബറാഅത് നോമ്പു തുടങ്ങിയ റാതിബതായ സുന്നത് നോമ്പുകള്‍ വെള്ളിയാഴച ദിനത്തില്‍ വരുമ്പോള്‍ വെള്ളിയാഴ്ച മാത്രമായിട്ടാണെങ്കിലും നോല്ക്കല്‍ സുന്നത്തു തന്നെയാണ്. അവിടെ കറാഹത് വരുന്നതല്ല.
കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ