നോമ്പിന്‍റെ ആദ്യ ദിവസം തന്നെ മാസമുറ കണ്ടു. അടുത്ത ദിവസത്തെ നോമ്പ് എടുത്തില്ല. ആദ്യം കറ പോലെ കണ്ടതിനു ശേഷം പിന്നെ ഒന്നും കണ്ടില്ല. അപ്പോള്‍ ശരീര ശുദ്ധി വരുത്തി നോമ്പെടുത്താലും ഖുര്‍ആന്‍ ഓതിയാലും ശരിയാകുമോ?
ചോദ്യകർത്താവ്
ജസീല യാസിന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹൈദ് ചുരുങ്ങിയത് ഒരു ദിവസമാണ്. ഒരു ദിവസത്തില്‍ കുറവാണെങ്കില്‍ അത് ഹൈദ് അല്ല. അതിനാല്‍ ഹൈദെന്നു കരുതി ഉപേക്ഷിച്ച നിസ്കാരവും നോമ്പും ഖദാ വീട്ടേണ്ടി വരും. ഒരു ദിവസമോ അതില്‍ കൂടുതലോ സ്രാവമുണ്ടാവുകയും പിന്നീടത് മുറിയുകയും ചെയ്താല്‍ ശുദ്ധി വന്നതായി മനസ്സിലാക്കി നോമ്പും നിസ്കാരവും മറ്റും പുനരാരംഭിക്കുകയും വേണം. ആദ്യം രക്ത സ്രാവം തുടങ്ങി പിന്നെ അല്‍പം സമയത്തേക്ക് നിന്ന് വീണ്ടും രക്തസ്രാവം തുടരുന്നുവെങ്കില്‍ ഇടയിലുള്ള സമയം ഹൈദായി കാണണം. ആ സമയത്തുള്ള നോമ്പ്, നിസ്കാരങ്ങള്‍ സ്വീകാര്യവുമല്ല. നോമ്പു ഖദാ വീട്ടേണ്ടതുമാണ്.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.