റമദാന്‍ നോമ്പിനു സുബ്‍ഹിക്കു മുമ്പ് നിയ്യത് വെച്ചിട്ടില്ലെങ്കില്‍ നോമ്പു ശരിയാകുമോ. അതോ ബാഥിലാകുമോ
ചോദ്യകർത്താവ്
ജുനൈദ് പാലക്കതൊണ്ടി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബു പ്രകാരം ഫര്‍ളു നോമ്പുകള്‍ക്ക് രാത്രി തന്നെ നിയ്യത്തു വെക്കണം. സുബ്‍ഹിനു മുമ്പ് നിയ്യത്ത് വെച്ചിട്ടില്ലെങ്കില്‍ ആ ദിവസത്തെ നോമ്പു അവനു നഷ്ടപ്പെട്ടു. ആ ദിവസം പകലില്‍ അവന്‍ നോമ്പു മുറിയുന്ന കാര്യങ്ങളൊന്നും ചെയ്യരുത്. അത് ഹറാമാണ്. പിന്നീട് റമദാനു ശേഷം ആ നോമ്പു ഖദാ വീട്ടുകയും വേണം.
മാലികി മദ്ഹബു പ്രകാരം റമാദനിന്‍റെ തുടക്കത്തില്‍ മുഴുവന്‍ നോമ്പുകള്‍ക്കുമൊന്നിച്ചു നിയ്യത്തു വെച്ചാല്‍ മതിയാകും. അങ്ങനെ ചെയ്തവര്‍ക്ക് മാലികി മദ്ഹബ് തഖ്‍ലീദ് ചെയ്ത് നോമ്പെടുക്കാം. ഹനഫി മദ്ഹബില്‍ രാവിലെ നിയ്യത്ത് വെച്ചാലും മതിയാകും. അതനസുരിച്ച് രാവിലെ നിയ്യത്ത് വെച്ച് ഹനഫീ മദ്ഹബ് തഖ്‍ലീദ് ചെയ്തും നോമ്പു നോല്ക‍്കാം. ഇങ്ങനെ വേറെ മദ്ഹബു സ്വീകരിച്ചു നോമ്പനുഷ്ടിച്ചാല്‍ പിന്നീടത് ഖദാ വീട്ടേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.