എനിക്ക് നോമ്പിന്‍റെ തലേദിവസം അശുദ്ധി മുറിഞ്ഞു ഞാന്‍ കുളിച്ചു ശുദ്ധിയായി. പിന്നീട് നോമ്പ് അഞ്ചായപ്പോള്‍ ഒരു കറ പോലെ കാണുന്നു. ഇത് രണ്ട്മൂന്ന് വട്ടം ആവര്‍ത്തിച്ചു. എന്‍റെ നോമ്പ് സ്വഹീഹാകുമോ?

ചോദ്യകർത്താവ്

ഫാത്തിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. ഹൈളിന്‍റെ കൂടിയ ദൈര്‍ഘ്യം 15 ദിവസമാണ്. അതിനടക്ക് രക്തം മുറിയുകയും വീണ്ടും വരികയും ചെയ്താല്‍ അതെല്ലാം ഹൈള് തന്നെ എന്നാണ് ശാഫി മദ്ഹബിലെ പ്രഭലാഭിപ്രായം.  അപ്പോള്‍ മുറിഞ്ഞ കാലയളവില്‍ അനുഷ്ടിച്ച നിസ്കാരവും നോമ്പും സ്വഹീഹ് അല്ല, ആ നോമ്പുകള്‍ ഖളാഅ് വീട്ടണം. എന്നാല്‍ ഹൈള് കാലയളവില്‍ രക്തം മുറിയുന്ന ഇടവേളകള്‍ ശുദ്ധിയായി കണക്കാക്കാമെന്ന് പരിഗണനീയമായ അഭിപ്രായം നമ്മുടെ മദ്ഹബിലുള്ളതായി മഹല്ലി പോലെയുള്ള കിതാബുകള്‍ വിവരിക്കുന്നു.  അത്തരം സന്ദര്‍ഭങ്ങളില്‍ അനുഷ്ടിച്ച നോമ്പുകള്‍ ഈ അഭിപ്രായപ്രകാരം സ്വീകാര്യവുമാണ്. എങ്കിലും പ്രബലാഭിപ്രായം പരിഗണിച്ച് ഖളാഅ് വീട്ടുന്നതാണ് ഉത്തമം. അനുബന്ധമായ ചോദ്യത്തിന് മുമ്പ് കൊടുത്ത മറുപടി ഇവിടെ വായിക്കാം. അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter