രക്തം പരിശോധിക്കുന്നതു കൊണ്ട് (കൊളസ്ട്രോള്‍,പ്രമേഹം തുടങ്ങിയവ) നോമ്പ് മുറിയുമോ.....
ചോദ്യകർത്താവ്
നിസാര്‍ ടി. പി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സിറിഞ്ചിന്റെ സൂചി മുന ശരീരത്തിലെത്തുന്നത് സാധാരണ ഉള്ളെന്നു വിശേഷിപ്പിക്കാത്തിടത്തായതിനാല് അതു മൂലം നോമ്പു മുറിയുകയില്ല. പരിശോധനക്കാവശ്യമായ രക്തം ശരീരത്തില്‍ നിന്ന് കുത്തിയെടുക്കാനായി സിറിഞ്ചു ശരീരത്തിലേക്ക് കുത്തിയിറക്കുന്നതോ രക്തം ശരീരത്തില്‍ പുറത്തു പോരുന്നതോ നോമ്പു മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. അതിനാല്‍ പരിശോധനക്കായി രക്തം നല്‍കുന്നതിലൂടെ നോമ്പു മുറിയുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.