റമദാനില്‍ നോമ്പ് പിടിക്കുമ്പോള്‍ സെക്സ് കണ്ടാല്‍ അയാളുടേ നോമ്പ് മുറിയുമോ ?പല ഇസ്ലാമിക വെബ്സൈറ്റിലും മുറിയില്ല എന്ന് പണ്ഡിതാഭിപ്രയം കൊടുത്തിരിക്കുന്നു. അങ്ങനെ എങ്കില്‍ അത് നോമ്പ് സമയത്ത് കാണാന്‍ പറ്റുമോ ? അതോ ഇല്ലയോ? നോമ്പ് മുറിയുമോ
ചോദ്യകർത്താവ്
അനുഷ് എ. അസീസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ലൈംഗിക ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമെല്ലാം ആസ്വദിക്കുന്നതും വീക്ഷിക്കുന്നതും നോമ്പുള്ളപ്പോഴും അല്ലാത്ത സമയത്തും നിഷിദ്ധമാണ്. റമദാനില്‍ അത് കടുത്ത തെറ്റാണ്. നോമ്പു നോറ്റു കൊണ്ട് അത്തരം ഹറാമുകള്‍ വീക്ഷിച്ചാല്‍ നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടും. നാം അനുഭവിച്ച വിശപ്പും ദാഹവും വൃതാവിലാകും. നോമ്പു മുറിയുന്ന ബാഹ്യമായ കാരണങ്ങളില്‍ ഇവ എണ്ണിയിട്ടില്ലാത്തതിനാല്‍ ദുന്‍യാവില്‍ നോമ്പ് ഖദാ വീട്ടേണ്ടതില്ലെങ്കിലും ആഖിറത്തില്‍ വലിയ ശിക്ഷയാണ് കാത്തിരിക്കുന്നതെന്നോര്‍ക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.