റമദാനില്‍ ജുമുഅ നഷ്ട്ടപ്പെടുമെന്ന് ഉറപ്പായ യാത്ര പുറപ്പെടാമോ (സുബ്ഹിക്ക് ശേഷം, )..?
ചോദ്യകർത്താവ്
മുഹമ്മദ് അമീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
റമദാനിലും അല്ലാത്ത അവസരത്തിലും ജുമുഅ നഷ്ടപ്പെടുമെന്നുറപ്പുണ്ടെങ്കില്‍ വെള്ളിയാഴ്ച സുബ്ഹിക്കു ശേഷം യാത്ര പുറപ്പടല്‍ നിഷിദ്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളിയാഴ്ച രാത്രി (വ്യാഴം അസ്തമിച്ച രാത്രി) യാത്ര പുറപ്പെടല്‍ കറാഹതാണ്. കൂടെ യാത്രചെയ്യുന്നവരില്‍ നിന്നു ഒറ്റപ്പെട്ടു പോകുക പോലെയുള്ള കാരണങ്ങളുണ്ടെങ്കില്‍ അത്തരം യാത്രകള്‍ അനുവദനീയമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.