മുഹറം മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ നോമ്പിന് പ്രത്യേക പുണ്യമുണ്ടോ?

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താങ്കള്‍ ചോദിച്ച പ്രകാരം മുഹര്‍റത്തിലെ സുന്നത്തായ നോമ്പ് ഒമ്പതിലും പത്തിലും മാത്രമല്ല. മുഹര്‍റം ഒന്നു മുതല്‍ പത്തുവരെ നോമ്പ് പിടിക്കല്‍ ശക്തിയായ സുന്നത്താണ്. ആ മാസം മുഴുവനും നോമ്പ് പിടിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റാ 2/79) ഈ വിഷയസംബന്ധമായി കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക: മുഹറം: ആചാരങ്ങള്‍ തെറ്റിദ്ധാരണകള്‍ ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter