കുട്ടികളുടെ രോഗം മാറാന്‍, വീട്ടിലെ പ്രശ്നങ്ങള് തീരാന്‍, തുടങ്ങി ചില ഉദ്ധിഷ്ട്ട കാര്യങ്ങള്‍ക്ക് നോമ്പനുഷ്ടിക്കാന്‍ നേര്‍ച്ച ആക്കുന്നത് കാണുന്നു. അങ്ങനെ ചെയ്യാന്‍ പറ്റുമോ ?.

ചോദ്യകർത്താവ്

ശംസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

 ഉദ്ദേശ്യം നേടിയാല്‍,  (കുട്ടികളുടെ അസുഖം വീട്ടിലെ പ്രശ്നങ്ങള്‍ പോലോത്ത) ബുദ്ധിമുട്ടുകള്‍ നീങ്ങിയാല്‍ എന്ന ഉപാധി വെച്ച് സ്വദഖ, നോമ്പ്, നിസ്കാരം തുടങ്ങിയ സുന്നതായ ഇബാദതുകള്‍ നേര്‍ച്ചയാക്കുന്നത് അനുവദനീയമാണ്. ആ നേര്‍ച്ചകള്‍ നിറവേറ്റല്‍ നിര്‍ബന്ധവുമാണ്. ഇത്തരം നേര്‍ച്ചക്കു മുജാസാത് എന്നാണ് അറിയപ്പെടുന്നത്. എന്നാല‍്‍  നദ്റുല്ലജാജ് അഥവാ ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്ക്കാനോ അല്ലെങ്കില് ഏതൊങ്കിലുമൊരു കാര്യത്തിനു സ്വന്തത്തെ പ്രേരിപ്പിക്കാനോ വേണ്ടി നേര്‍ച്ച ചെയ്യുന്നത്  തെറ്റാണ്. കൂടുതലറിയാന്‍ ഇവിടെ നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter