സ്മോകിംഗ് ചെയ്താല്‍ നോമ്പ് മുറിയുമോ
ചോദ്യകർത്താവ്
ജസീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വരങ്ങളിലൂടെ പ്രവേശിച്ചാല്‍ നോമ്പു മുറിയും. വെറും പുകയ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക അകത്തേക്ക് പ്രവേശിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ പുകയില അടങ്ങിയ പുക വലിക്കുമ്പോള്‍ പുകയോടൊപ്പം തടിയുള്ള വസ്തുക്കളും ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. وَمِنْ الْعَيْنِ الدُّخَانُ الْمَشْهُورُ പുകവലിക്കുമ്പോഴുണ്ടാകുന്ന പുക തടിയുള്ളതില്‍ പെട്ടതാണ് അത് അകത്ത് പ്രവേശിക്കുന്നതിലൂടെ നോമ്പ് മുറിയുമെന്ന് ശര്‍വാനിയില്‍ പറയുന്നത് കാണാം. നോമ്പ് മുറിയില്ല എന്ന അഭിപ്രായവും ഉണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.