വിമാനത്തിലാവുമ്പോള്‍ ഇഫ്താറിന്റെ സമയം എങ്ങനെ മനസ്സിലാക്കാം

ചോദ്യകർത്താവ്

മുഹമ്മദ് കുട്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പു തുടങ്ങലും അവസാനിപ്പിക്കലും സൂര്യന്‍റെ ഉദയവും അസ്തമനവുമായി ബന്ധപ്പെടുത്തിയാണല്ലോ. അതു നിരീക്ഷിക്കാനും മനസ്സിലാക്കാനും വിമാനത്തില്‍ സാധ്യവുമാണ്. വിമാനം ഭൂമിയില്‍നിന്ന് ഏറെ ഉയരത്തിലാണെന്നതിനാല്‍ ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ അസ്തമിച്ചാലും വിമാനത്തിലുള്ളവര്‍ക്ക് അത് അസ്തമിക്കണമെന്നില്ല. അതിനാല്‍, വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ക്ക് എപ്പോഴാണ് സൂര്യന്‍ അസ്തമിക്കുന്നത് ആ സമയത്താണ് നോമ്പ് തുറക്കേണ്ടത്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter