നോമ്പുകാര്‍ കുളിക്കുമ്പോള്‍ വെള്ളം ചെവിയില്‍കയറുന്നത് കൊണ്ട് നോമ്പിന് ഭംഗം വരുമോ. നോമ്പ് നോറ്റ് ആവി പിടിക്കുന്നതിന്റെ വിധിയും ഒന്ന് വിശദീകരിക്കാമോ

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്ന സമയത്ത് വെള്ളം അവിചാരിതമായി അകത്തേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതല്ല. നിര്‍ബന്ധമല്ലാത്ത കുളികളില്‍ നോമ്പ് ബാതിലാവുന്നതാണ്. എന്നാല്‍ വെള്ളത്തില്‍ മുങ്ങിയാണ് കുളിച്ചതെങ്കില്‍, അതിലൂടെ വെള്ളം അകത്തേക്ക് കടന്നാല്‍ നിര്‍ബന്ധകുളിയിലും നോമ്പ് ബാതിലാവുന്നതാണ്. തടിയുള്ള എന്തെങ്കിലും സാധനം അകത്തേക്ക് പ്രവേശിക്കുന്നതിലൂടെയാണ് നോമ്പ് മുറിയുന്നത്. ആവി പിടിക്കുന്നത് ആവി മാത്രമാണ് അകത്തേക്ക് കയറുന്നത് എങ്കില്‍ നോമ്പ് മുറിയുകയില്ല. മറിച്ച് അതോടൊപ്പം ജലകണികകളോ മറ്റോ കയറുന്നുവെങ്കില്‍ നോമ്പ് മുറിയുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter