ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കിയാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ഇന്‍ജാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെവിക്കുള്ളിലെ പാടയിലോ (ഇയര്‍ഡ്രം) അപ്പുറത്തോ എത്തുന്നതോടെ ഉള്ള എന്ന് പറയാവുന്ന ഭാഗമായി എന്നാണ് പണ്ഡിതര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ബഡ്സ് അവിടേക്ക് എത്താറില്ല. അത്തരം ഉപയോഗം കൊണ്ട് നോമ്പ് മുറിയുകയുമില്ല. എന്നാല്‍ അധികം ഉള്ളിലേക്ക് പോകും വിധം ഉപയോഗിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. ചെവി വൃത്തിയാക്കാന്‍ സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളൊക്കെ ഈ പരിധിയിലാണ് വരിക. പുറഭാഗം എന്ന് പറയാവുന്നിടത്ത് ഉപയോഗിച്ചത് കൊണ്ട് മുറിയില്ല. എന്നാലും ഉപേക്ഷിക്കുന്നതാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter