ഒരു രോഗിക്ക് നോമ്പ് നോല്‍ക്കാന്‍ കഴിയില്ലെങ്കില്‍ മറ്റൊരാളോട് നോല്‍ക്കാന്‍ പറയാമോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് നോല്‍ക്കാന്‍ കഴിയില്ലെങ്കില്‍ മറ്റൊരാളെ ഏല്‍പ്പിക്കാവുന്നതല്ല. നോല്‍ക്കാന്‍ കഴിയില്ലെങ്കില്‍ കഴിയുന്നത് വരെ കാത്തിരിക്കുക, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ മുദ്ദ് നല്‍കുക. സൌകര്യപ്പെട്ടിട്ടും നോറ്റുവീട്ടാതെ ഒരാള്‍ മരണപ്പെട്ടാല്‍ ഓരോ ദിവസത്തിനും ഓരോ മുദ്ദ് വീതം അയാളുടെ അനന്തരസ്വത്തില്‍നിന്ന് നല്‍കേണ്ടതാണ്. അവകാശികള്‍ നോറ്റ് വീട്ടിയാലും മതി എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter