എന്‍റ ഭാര്യ ഇപോള്‍ ഗര്‍ഭിണിയാണ് നോപ്പ് എടുക്കാന്‍ പറ്റിയില്ല.സകാത്ത് ഇപോള്‍ കൊടുകണമോ,

ചോദ്യകർത്താവ്

navaskutty

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നോമ്പ് എടുത്തോ ഇല്ലയോ എന്നതിനെ ആശ്രയിക്കുന്നില്ല. ശവ്വാലിന്റെ മാസപ്പിറവി ദൃശ്യമാവുന്ന സമയത്ത് ജീവനോടെയുള്ള എല്ലാവരുടെ മേലിലും, നിബന്ധനകളൊത്താല്‍ ഫിത്റ് സകാത് ബാധകമാണ്. അതിന് തൊട്ടുമുമ്പായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വരെ അത് കൊടുക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ, നോമ്പ് നോറ്റില്ലെന്ന് കരുതി ഫിത്റ് സകാത് നിര്‍ബന്ധമാവാതിരിക്കില്ലെന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter