മരണപെട്ട പിതാവിന് കടമുള്ള നോമ്പ് മക്കള്‍ നോറ്റ് വീട്ടണോ. (മുദ്ദ് നല്‍കിയിരുന്നു )

ചോദ്യകർത്താവ്

javeed

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍. എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ക്ക് മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, നോമ്പ് നോല്‍ക്കാന്‍ സാധിക്കാത്തതിന് പ്രായശ്ചിത്തമായി മുദ്ദ് നല്‍കിയിട്ടുണ്ടെങ്കില്‍ അതു തന്നെ മതി, നോറ്റുവീട്ടേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter