ഇസ്ലാമിക വീക്ഷണ പ്രകാരം മഗ്‍രിബ് മുതല്‍ അടുത്ത മഗ്‍രിബ് വരെയാണല്ലോ ഒരു ദിവസം. അപ്പോള്‍ നോമ്പിന്‍റെ നിയ്യത് വെക്കുമ്പോള്‍ ഇന്നത്തെ നോമ്പ് എന്നല്ലേ കരുതേണ്ടത്, നാളത്തെ എന്ന് കരുതിയാല്‍ അടുത്ത ദിവസം എന്നാണല്ലോ?

ചോദ്യകർത്താവ്

അബ്ദു റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞപോലെ ശരീഅതിന്റ െഗണന പ്രകാരം ദിവസം എന്നത് മഗ്രിബ് മുതല്‍ അടുത്ത് മഗ്രിബ് വരെയാണെന്നത് ശരി തന്നെ. എന്നാല്‍ ഫര്‍ള് നോമ്പിന്റെ നിയ്യതില്‍ അത് രാത്രി തന്നെ ചെയ്യല്‍ നിര്‍ബന്ധമാണ്. അക്കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത്, നാളെ എന്നര്‍ത്ഥമുള്ള ഗദ് എന്ന അറബി പദമാണ് നിയ്യതില്‍ ഉപയോഗിക്കേണ്ടതെന്നാണ് പണ്ഡിതര്‍ പറയുന്നത്. അവിടത്തെ ഗദ് (നാളെ) എന്നതിന് അടുത്ത പകല്‍ എന്ന് മാത്രമാണ് ഉദ്ദേശ്യമുള്ളത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter