ഞങ്ങള്‍ അഞ്ച് മക്കളാണ് ,മൂന്നു ആണ് ,രണ്ടു പെണ്ണ്, ഉമ്മ ജീവിച്ചിരിപ്പുണ്ട് ,ബാപ്പ മരിച്ചു ,വീടുണ്ട് അവിടെ ഉമ്മ താമസിക്കുന്നു, ബാപ്പാന്റെ ബാങ്കില്‍ പൈസ ഉണ്ട് ,എങ്ങിനെയാണ്‌ അത് വീതിക്കുന്നത്? വീട് വീതിക്കുന്നെങ്കില്‍ അതും എങ്ങിനെ ഒന്ന് അറിയിക്കണം.

ചോദ്യകർത്താവ്

MUHAMMED FARIS.K

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീതം വെക്കേണ്ടത് മരിച്ചയാളുടെ ഉമടസ്ഥതയിലുള്ള ആകെ സ്വത്ത് (വീടും ബാങ്കിലെ കാശും എല്ലാം അടക്കം) വില കെട്ടിയാണ്. മേല്‍ പറഞ്ഞതില്‍, ആകെയുള്ളതിന്റെ എട്ടിലൊന്ന് ഉമ്മാക്ക് കൊടുക്കണം. ബാക്കിയുള്ളത് എട്ട് ഭാഗമാക്കി തിരിച്ച്, ഓരോ ആണിനും രണ്ട് വീതവും ഓരോ സ്ത്രീക്കും ഒന്നുവീതവും വിഹിതം ഉണ്ടാകുന്നതാണ്. മരണപ്പെട്ട പിതാവിന് അല്ലാഹു മഗ്ഫിറത് പ്രദാനം ചെയ്യട്ടെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter