ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

Mubarak PP

Jun 6, 2021

CODE :Fin10151

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുമ്പോള്‍, മറ്റേത് ഇടപാടുകളെയും പോലെതന്നെ തന്‍റെ അക്കൌണ്ടിലെ കാശില്‍ നിന്ന് ഇന്ധനത്തിന്‍റെ വില ഇന്ധനം നല്‍കുന്ന സ്ഥാപനത്തിന്/വ്യക്തിക്ക് അവരുടെ അക്കൌണ്ടിലേക്ക് കൈമാറുകയാണല്ലോ ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡുപയോഗിച്ച് നടത്തുന്ന മറ്റു ഇടപാടുകളില്‍ നിന്ന് വ്യത്യസ്ഥമായ കാര്യങ്ങളൊന്നും ഇവിടെയില്ല. ആയതിനാല്‍ മറ്റെല്ലാ ഇടപാടുകളും സാധുവാകുന്നത് പോലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ല ഇന്ധനം വാങ്ങലും സാധുവാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter