വിഷയം: ‍ ബ്ലോഗ്ഗർ വരുമാനം

നമ്മുടെ രചനകൾ എഴുതാൻ കഴിയുന്ന ഒരു മാധ്യമമാണ് ഗൂഗിൾ നൽകുന്ന ബ്ലോഗ്ഗർ , അതിൽ ഗൂഗിൾ നൽകുന്ന പരസ്യം കാണിക്കുന്നതിലൂടെ വരുമാനം കിട്ടും, അതിലൂടെ ?കിട്ടുന്ന വരുമാനം ഹലാലാണോ ?

ചോദ്യകർത്താവ്

MUHAMMED NADEER P P

Aug 20, 2022

CODE :Fin11311

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സോഷ്യല്‍ മീഡിയയും അതു പോലോത്ത ഓണ്‍ലൈന്‍ സംവിധാനങ്ങളുമുപയോഗിച്ച് വളരെ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധ്യമാണ്. അറിവിന്‍റെ പ്രസരണവും ദീനീ പ്രബോധനവും വളരെ എളുപ്പത്തില്‍ സാധിക്കുന്ന മാധ്യമം കൂടിയാണ് ഇത്തരം സംരംഭങ്ങള്‍. 

യൂട്യൂബ് മുഖേന ലഭിക്കുന്ന വരുമാനത്തിന്‍റെ വിധി തന്നെയാണ് ഇത്തരം ബ്ലോഗ്ഗര്‍ പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിനുമുള്ളത്. പരസ്യം ചെയ്യപ്പെടുന്ന വസ്തുവിന്‍റെ വിധിതന്നെയാണ് പരസ്യത്തിനും. ഇസ്‍ലാം നിഷിദ്ധമാക്കിയ വസ്തുക്കളാണ് പരസ്യം ചെയ്യപ്പെടുന്നതെങ്കില്‍ അതും അത്  മൂലം ലഭിക്കുന്ന വരുമാനവും ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം പരസ്യങ്ങള്‍ ഏതെങ്കിലും വിധം നമുക്ക് തടയാനാവുമെങ്കില്‍ അതു തടയാന്‍ പരമാവധി ശ്രമിക്കണം. ഇതു സംബന്ധമായി കൂടുതലറിയാന്‍ ഇവിടെ വായിക്കാം.

ഹറാമായ പരസ്യങ്ങളിലൂടെയോ മറ്റ് നിഷിദ്ധമായ വഴികളിലൂടെയോ നമ്മുടെ കൈവശം വന്ന് ചേര്‍ന്ന സമ്പത്ത് ചെലവഴിക്കേണ്ട മാര്‍ഗ്ഗങ്ങളറിയാന്‍ ഇവിടെ വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter