വിഷയം: ‍ സാമ്പത്തികം

Modicare, Mi lifestyle, പോലെയുള്ള Direct selling method അനുവദനീയമാണോ? അതിൽ ആളെ ചേര്‍ക്കാതെ വസ്തു company യില്‍ നിന്നും വാങ്ങി വില്‍ക്കല്‍ മാത്രം ആയാലും بيع و شرط അവിടെ വരില്ലേ? വിശദീകരിച്ചു തരാമോ

ചോദ്യകർത്താവ്

Anvar Sadique PT

Aug 22, 2022

CODE :Fin11318

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഏതെങ്കിലും വിധത്തില്‍ സമ്പന്നനാവുകയെന്ന മനുഷ്യന്‍റെ ആര്‍ത്ഥിയെ ചൂഷണം ചെയ്ത് ദൈനംദിനം പല പേരുകളിലായി വിപണന കമ്പനികള്‍ രൂപപ്പെട്ടു വരുന്നുണ്ട്. സമ്പന്നനാവാനുള്ള അതിയായ ആഗ്രഹം, ഇത്തരം കമ്പനികളില്‍ നിന്ന് ദുരനുഭവം നേരിട്ട മുന്‍ മാതൃകകള്‍ തൃണവല്‍ഗണിച്ച്, കമ്പനിയില്‍ അംഗമാവാന്‍ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നു. പൊതുവെ എല്ലാ കമ്പനികളും പുറമെ സുന്ദരമെന്ന് തോന്നിപ്പിക്കുന്ന സുമോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നതിനാല്‍ അതില്‍ ഒളിഞ്ഞ് കിടക്കുന്ന ചതിക്കുഴികള്‍ അന്വേഷിക്കാന്‍ ആരും താത്പര്യം കാണിക്കുന്നില്ല.

സമീര്‍ മോദി എന്ന ബിസിനസുകാര‍ന്‍ സ്ഥാപിച്ച കമ്പനിയാണ് മോദി കെയര്‍. കാലങ്ങളായി തുടര്‍ന്ന് വരുന്ന എം എല്‍ എം ബിസിനസുകളില്‍ നിന്ന് വിത്യസ്തമല്ല ചോദ്യത്തില്‍ പറയപ്പെട്ട രണ്ട് കമ്പനികളും. ഇത്തരം എംഎല്‍എം കമ്പനിയില്‍ അംഗമാവുന്നതിന്‍റെ ഇസ്‍ലാമിക വശം നാം അന്വേഷിക്കേണ്ടതുണ്ട്. കാരണം നമ്മുടെ മാതാപിതാക്കള്‍ ഭാര്യ ഭര്‍ത്താവ് മക്കള്‍ ഇവര്‍ക്ക് നാം നല്‍കുന്ന ഭക്ഷണം പരിശുദ്ധമായിരിക്കണം. നാം ഹറാം ഭക്ഷിക്കേണ്ട ദുരവസ്ഥ നമ്മുടെ ആശ്രിതര്‍ക്ക് വരാന്‍ പാടില്ല. എംഎല്‍എം വിധിയറിയാന്‍ ഫിഖ്ഹ് ഓണ്‍വെബില്‍ പ്രസിദ്ധീകരിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന ലേഖനം വായിക്കാം.

ഈ വിഷയവുമായി ബന്ധപെട്ട് മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരങ്ങളും  കൂടി വായിക്കുന്നത് ഏറെ പ്രസക്തമായിരിക്കും.  Fin8913, Fin8985, Fin9709, Fin9401

ഇത്തരം ബിസിനസുകളില്‍ അറിവില്ലായ്മ മൂലമോ മനപൂര്‍വമോ അകപ്പെട്ടവരെ പരമാവധി അകറ്റി നിര്‍ത്തല്‍ നമ്മുടെ ബാധ്യതയാണ്. അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുന്നുണ്ടെങ്കില്‍ അവരില്‍ നിന്ന് സാധനം വാങ്ങുന്നതും നാം വേണ്ടെന്ന് വെക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. 

ASK YOUR QUESTION

Voting Poll

Get Newsletter