മരണപ്പെട്ട ഭർത്താവിന്‍റെ അനന്തരാവകാശ സ്വത്തിൽ നിന്നും ഭാര്യക്ക് ലഭിച്ച വിഹിതം അവരുടെ പെൺകുട്ടികൾക്ക് കൊടുക്കാതെ ആൺകുട്ടികൾക്ക് മാത്രം പങ്കുവെച്ച് കൊടുക്കാൻ പറ്റുമോ? (മരണപ്പെട്ട പിതാവിന്‍റെ സ്വത്തില്‍ നിന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരവർക്കുള്ള ഓഹരി കൊടുത്തിട്ടുണ്ട്).

ചോദ്യകർത്താവ്

Muhammed

Aug 9, 2020

CODE :Oth9951

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭര്‍ത്താവിന്‍റെ അനന്തരസ്വത്തില്‍ നിന്ന് ഭാര്യക്ക് തന്‍റെ വിഹിതം ലഭിക്കുന്നതോടെ ആ സ്വത്ത് തന്‍റെ ഉടമസ്ഥതയിലായല്ലോ. പിന്നീട് തന്‍റെ ഇഷ്ടാനുസരണം അതില്‍ ക്രയവിക്രയം ചെയ്യാം.

എന്നാല്‍, മക്കള്‍ക്ക് ദാനം നല്‍കുമ്പോള്‍ അവര്‍ക്കിടയില്‍ ഏറ്റവ്യത്യാസം കാണിക്കല്‍ കറാഹത്താണ്. അവരില്‍ ചിലരുടെ പ്രത്യേകആവശ്യമോ പ്രത്യേകസ്ഥാനമോ പരിഗണിച്ചാണ് ഏറ്റവ്യത്യാസം ചെയ്യുന്നതെങ്കില്‍ കുഴപ്പവുമില്ല (ഫത്ഹുല്‍മുഈന്‍)

മേല്‍പറഞ്ഞതില്‍ നിന്ന്, പ്രത്യേകആവശ്യത്തിന്‍റെയോ ശ്രേഷ്ഠതയുടെയോ പേരിലല്ലാതെ മക്കള്‍ക്കിടയില്‍ ദാനദര്‍മത്തില്‍ ചിലര്‍ക്ക് മാത്രം കൂടുതല്‍ പരിഗണന നല്‍കുന്നത് ഗുണകരമല്ലെന്ന് മനസിലായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter