സ്വപ്ന സ്ഖലനമോ അല്ലെങ്കില്‍ സംയോഗമോ ചെയ്ത ഉടനെ കുളിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ ?

ചോദ്യകർത്താവ്

സഈദ് ചപ്പാരപടവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളി നിര്‍ബന്ധമായ ഉടനെ കുളിക്കുന്നതില്‍ കര്‍മ്മശാസ്ത്രപരമായി തെറ്റില്ലെന്ന് മാത്രമല്ല, അശുദ്ധി എത്രയും വേഗം ഉയര്‍ത്തി അതില്നിന്ന് ശുദ്ധമാവുകയാണ് വേണ്ടത്. കഴിയുന്നത്ര സമയം അശുദ്ധികളൊന്നുമില്ലാതെ വുദൂവോട് കൂടി കഴിയാനാണ് കര്‍മ്മശാസ്ത്രവും പ്രേരിപ്പിക്കുന്നത്. എന്നാല്‍ വൈകാരികബന്ധത്തിലൂടെ ശരീരത്തിനുണ്ടാവുന്ന താപം അടങ്ങും മുമ്പ് കുളിക്കുന്നത് ആരോഗ്യപരമായി ഉത്തമമല്ലെന്ന് പറയപ്പെടുന്നുണ്ട്. നിര്‍ബന്ധകുളിക്ക് മുമ്പായി മൂത്രമൊഴിക്കലും വുദൂ എടുക്കലും സുന്നതാണെന്ന് പറഞ്ഞതിലെ ഒരു യുക്തി ആ താപം കുറക്കലായിരിക്കാം.  അല്ലാഹു അഅലം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter