.ബദര്‍ യുദ്ധം നടന്നത് വെള്ളിയാഴ്ചയാണോ? ആണെങ്കില്‍ എത്രാമത്തെ വെള്ളിയാഴ്ച?

ചോദ്യകർത്താവ്

BADARUL NISAR

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബദ്റ് യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരധ്യായമാണ്. അത് സംഭവിച്ചത് ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ 17ന് വെള്ളിയാഴ്ചയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്ത്വബ്ദം 624 മാര്‍ച്ച് 13 നായിരുന്നു അത്. മദീനയില്‍നിന്ന് തെക്ക്-പടിഞ്ഞാറ് 120 കിലോമീറ്റര്‍ അകലെയുള്ള ആബാറുബദ്റ് എന്ന സ്ഥലത്ത് വെച്ചായിരുന്നു അത് നടന്നത്. ആയിരത്തിലേറെ വരുന്ന ഖുറൈശി സൈന്യത്തോട് മുന്നൂറില്‍പരം വരുന്ന മുസ്‌ലിംകളാണ് ഏറ്റുമുട്ടിയത്. മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് 14 പേര്‍ രക്തസാക്ഷികളായപ്പോള്‍ ഖുറൈശി പക്ഷത്ത് നിന്ന് എഴുപത് പേര്‍ കൊല്ലപ്പെട്ടു. മുസ്‌ലിം സൈന്യത്തിനായിരുന്നു ബദ്റിലെ വിജയം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter