വിഷയം: ‍ നിയ്യത്

നിയ്യത്ത് വെക്കുമ്പോൾ ഫാതിഹ ഓതുന്ന പോലെ തജ്‌വീദ് പാലിക്കൽ നിർബന്ധമാണോ?

ചോദ്യകർത്താവ്

Muhammed Ashique p

May 19, 2026

CODE :Pra16290

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

"നിയ്യത്ത്" എന്നാൽ 'കരുതൽ' എന്നാണ് ഭാഷാർത്ഥം. ചെയ്യാൻ പോകുന്ന കാര്യം എന്താണെന്ന് മനസ്സിൽ ഉറപ്പിക്കുന്നതിനാണ് സാങ്കേതികമായി നിയ്യത്ത് എന്ന് പറയുന്നത്. ചെയ്യാൻ പോകുന്ന ഈ കാര്യം മനസ്സിൽ കരുതുമ്പോൾ തന്നെ നാക്കുകൊണ്ട് ഉച്ചരിക്കൽ സുന്നത്താണ്. ഇത് അറബിയിൽ തന്നെ ആകണമെന്ന് നിർബന്ധമില്ല.

എന്നാൽ, അറബിയിലുള്ള നിയ്യത്തിന്റെ രൂപം പഠിച്ച്, അർത്ഥം അറിയാതെ വെറുതെ ഉരുവിട്ട് കൈകെട്ടിയാൽ നിസ്കാരം ബാത്വിലാകും (അസാധുവാകും). അതുകൊണ്ടുതന്നെ അർത്ഥം അറിയാതെ ചൊല്ലുമ്പോൾ 'തജ്‌വീദ്' പാലിക്കുക എന്ന ചർച്ചയ്ക്ക് ഇവിടെ പ്രസക്തിയില്ല. അതേസമയം, അർത്ഥം അറിഞ്ഞുകൊണ്ട് അറബിയിൽ തന്നെയാണ് നിയ്യത്ത് ഉച്ചരിക്കുന്നതെങ്കിൽ 'മഖ്‌റജ്' പാലിക്കുന്നത് നല്ലതാണ്.

ഇനി, ഒരാൾ മനസ്സിൽ കരുതാതെ, വെറും അശ്രദ്ധയോടെ നിയ്യത്ത് നാക്കുകൊണ്ട് ഉച്ചരിച്ച് മാത്രം നിസ്കാരത്തിന് കൈകെട്ടിയാൽ പ്രസ്തുത നിസ്കാരം അസാധുവാണ്. ചുരുക്കത്തിൽ, നിയ്യത്തിൽ ഉച്ചരിക്കലല്ല, മറിച്ച് മനസ്സിലെ കരുതലിനാണ് പ്രാധാന്യം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter