വിഷയം: Niskaram
മസ്ബുക് വജ്ജഹ്ത് ഓതണോ. രണ്ടാമത്തെ റകഅതിൽ സമയം ഉണ്ടെങ്കിൽ വജ്ജഹത് ഓതാമോ?
ചോദ്യകർത്താവ്
Mujeeb
Jul 9, 2026
CODE :Pra16382
അല്ലാഹുവിന്റെ തിരുനാമത്തില്, അവന് ആണ് സര്വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല് അല്ലാഹുവിന്റെ അനുഗ്രങ്ങള് വര്ഷിച്ചുകൊണ്ടിരിക്കട്ടെ
മസ്ബൂഖായ വ്യക്തി തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ച ശേഷം ഇമാം റുകൂഇലേക്ക് പോകുന്നതിന് മുമ്പ് ഫാതിഹ കൂടി ഓതി തീർക്കാൻ സൗകര്യപ്രദമായ സമയം ലഭിക്കുകയാണെങ്കിൽ വജ്ജഹ്തു ഓതൽ സുന്നത്താണ്.
ഇനി, നിങ്ങൾ വന്നു ചേരുമ്പോൾ ഇമാം ഉടൻ തന്നെ റുകൂഇലേക്ക് പോകാൻ ഒരുങ്ങുകയാണെങ്കിൽ, അല്ലെങ്കിൽ ഫാത്തിഹ പൂർണ്ണമായി ഓതിത്തീർക്കാൻ സമയം കിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ, നിങ്ങൾ വജ്ജഹ്തു ഒഴിവാക്കി ഉടൻ തന്നെ ഫാത്തിഹ ഓതാൻ തുടങ്ങണം. കാരണം ഫാത്തിഹ ഓതൽ നിർബന്ധവും (ഫർള്) വജ്ജഹ്തു ഓതൽ സുന്നത്തുമാണ്.
എന്നാൽ, രണ്ടാം റക്അതിൽ സമയമുണ്ടെങ്കിലും വജ്ജഹ്തു ഓതൽ സുന്നത്തില്ല.തക്ബീറത്തുൽ ഇഹ്റാമിന് ശേഷമുള്ള ആദ്യത്തെ നിലയിലാണ് വജ്ജഹ്തു ഓതേണ്ട സ്ഥാനം.അത് കൊണ്ട് തന്നെ, ഒന്നാമത്തെ റക്അത്തിൽ സമയമില്ലാത്തതുകൊണ്ടോ അല്ലെങ്കിൽ മറന്നുപോയതുകൊണ്ടോ വജ്ജഹ്തു ഓതിയില്ലെങ്കിൽ, പിന്നീട് രണ്ടാമത്തെ റക്അത്തിൽ വെച്ച് അത് ഓതാൻ പാടില്ല. രണ്ടാമത്തെ റക്അത്തിൽ എഴുന്നേറ്റു നിന്നാൽ നിങ്ങൾ നേരെ ഫാത്തിഹ ഓതുകയാണ് വേണ്ടത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ


