വസ്ത്രം നെരിയാണിയുടെ താഴെ ഉടുത്തവന്റെ നിസ്കാരം സ്വീകാര്യമാകുമോ?

ചോദ്യകർത്താവ്

മുസമ്മില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഞെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നതിനെ സംബന്ധിച്ച് ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്. അഹന്ത നടിച്ചുകൊണ്ട് വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവനു നേരെ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‍റെ നോട്ടം ഉണ്ടാവുകയില്ലെന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസുകളില്‍ കാണാം. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതര്‍ അതിന്‍റെ വിധി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വസ്ത്രം നെരിയാണിക്ക് താഴേക്ക് ഇറക്കുന്നത് അഹന്തയും അഹങ്കാരവുമായിട്ടാണെങ്കില്‍ അത് ഹറാം തന്നെയാണെന്നാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാല്‍ കാലില്‍ മുറിവുണ്ടായത് മറ്റുള്ളവര്‍ കാണാതിരിക്കുക പോലോത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അത് അനുവദനീയമാണ്. അത്തരം ആവശ്യങ്ങളോ അഹങ്കാര ചിന്തയോ ഒന്നുമില്ലാതെ അങ്ങനെ ചെയ്യുന്നത് കറാഹതാണ് എന്നാണ് പണ്ഡിതാഭിപ്രായം. അറിയാതെ ഇറങ്ങിപ്പോവുന്നതിന് വിധി ബാധകമല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏത് രൂപത്തിലായാലും അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ലെന്നതാണ് നിയമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter