ളുഹ്റ് നിസ്കരിച്ച് പുറപ്പെട്ടാല്‍ അസ്റിനു മുമ്പ് വിമാനത്തില്‍ കയറും. പിന്നെ ഇശാഇന്റെ സമയത്തിന് ശേഷമാണ് വിമാനത്തില്‍ നിന്നിറങ്ങുക എങ്ങനെയാണ് ഈ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്‍മ്മമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല. ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് വിമാനത്തില്‍ കയറുന്നതിനു മുമ്പ് താമസിക്കുന്ന നാടിന്റെ പരിധിക്കപ്പുറത്ത് നിന്ന് ളുഹ്റും അതോടൊപ്പം അസ്റിനെ മുന്തിച്ച് ജംആക്കിയും നിസ്കരിക്കുക. മഗ്‍രിബും ഇശാഉം വിമാനത്തില്‍ വെച്ച് നിര്‍വ്വഹിക്കുക. വിമാനത്തില്‍ വെച്ച് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്‍വ്വഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്‍വ്വഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് വിമാനത്തിന്റെ സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ് നിസ്കരിക്കുക. അങ്ങനെ നിര്‍ബന്ധ നിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്. ഇശാഇന്റെ സമയം കഴിയുന്നതിനു മുമ്പ് വിമാനത്തില്‍ നിന്നിറങ്ങുമെങ്കില്‍ മഗ്‍രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംആക്കി നിസ്കരിക്കുക. ജംഉം ഖസ്റും ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter