എനിക്ക് ധാരാളമായി മദ്‍യ് വരുന്ന പ്രശ്നം ഉണ്ട്. അത് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ വേണ്ടത് ചെയ്യുന്നുണ്ട് .എന്നാലും ഇത് കാരണം മനസ്സില്‍ വല്ലാത്ത അസ്വസ്ഥതയാണ്. നജസ് വസ്ത്രത്തിലായിട്ടുണ്ടോ, നിസ്കാരം ശരിയാവുമോ എന്നൊക്കെ ചിന്തിക്കുന്നു. എന്താണ് പ്രതിവിധി

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നജസായി എന്ന സംശയത്തിനു പ്രസക്തിയില്ല. നജസായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി തന്നെ പരിഗണിക്കണം. മദ്‍യ് നജസാണ്. അത് പുറപ്പെട്ടാല്‍ ലിംഗവും വസ്ത്രത്തിലോ മറ്റോ ആയാല്‍ അവയും കഴുകി വൃത്തിയാക്കേണ്ടതുമാണ്. ചോദ്യത്തില്‍ നിന്ന് വസ്‍വാസാണ് താങ്കളുടെ പ്രശ്നമെന്ന് മനസ്സിലാക്കുന്നു. അള്ളാഹു സ്വീകരിക്കും എന്ന ഉറപ്പോട് കൂടെ നിര്‍വ്വഹിക്കപ്പെടേണ്ടതാണ് ആരാധനകള്‍. നിസ്കാരം ശരിയാവുമോ തുടങ്ങിയ ചിന്ത മനസ്സില്‍ വെച്ച് നിസ്കരിക്കുന്നത് നിസ്കാരത്തില്‍ ഉണ്ടായിരിക്കേണ്ട ഭയഭക്തിയെ ബാധിക്കും. അത് കൊണ്ട് താങ്കള്‍ നിസ്കാരത്തിനു മുമ്പ് ലിംഗം കഴുകുകയും നിസ്കാരത്തിനു പ്രത്യേകം വസ്ത്രം ഉപയോഗിക്കുകയും ചെയ്യുക. എന്നാല്‍ ഇത്തരം ചിന്തകള്‍ അകറ്റി നിര്‍ത്തം. വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ അത് അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നത് ഇത്തരം വസവാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവാവി തന്റെ ‘അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter