പള്ളിയുടെ അടുത്ത് താമസിക്കുന്നവനു പള്ളിയിലല്ലാതെ നിസ്ക്കാരമില്ല എന്ന ഹദീസ് സ്വഹീഹാണോ?എങ്കില്‍ വീട്ടില്‍ നിസ്കരിച്ചാല്‍ ശരിയാകുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പള്ളിയുടെ അടുത്തുള്ള ആളുകള്‍ക്ക് പള്ളിയിലല്ലാതെ നിസ്കാരമില്ലെന്ന ഹദീസ് ളഈഫ് ആണെന്നാണ് ഹാഫിള് ഇബ്നു ഹജര്‍ (റ) പറഞ്ഞത്. പക്ഷെ ബാങ്ക് കേള്‍ക്കുന്നവന് പള്ളിയിലല്ലാതെ നിസ്കാരമില്ലെന്ന ഹദീസ് സ്വഹീഹായിത്തന്നെ വന്നിട്ടുണ്ട്. പള്ളിയുടെ അയല്‍വാസി എന്നാല്‍ ബാങ്ക് കേള്‍ക്കുന്നവന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ഹാകിം (റ) തന്റെ മുസ്തദ്റകില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം ഈ ഹദീസ് സ്വഹീഹാണെന്നാണ് വിധിയെഴുതിയത്. എന്തായാലും ഈ ഹദീസിനു അര്‍ത്ഥം നല്‍കേണ്ടത് പള്ളിയുടെ അയല്‍വാസിക്ക് പള്ളിയിലല്ലാതെ കാമിലായ (പൂര്‍ണ്ണമായ) നിസ്കാരമില്ല എന്നാണ്. പള്ളിയിലല്ലാതെ നിസ്കാരം ശരിയാവുകയില്ല എന്നല്ലയെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ബിസ്മി ചൊല്ലാത്തവന് വുദൂഇല്ല എന്ന് പറഞ്ഞത് പോലെയാണിത്. ബിസ്മി ചൊല്ലാതെ വൂദൂ ചെയ്താലും വൂദൂ ശരിയാകുമല്ലോ. ചുരുക്കത്തില്‍ പുരുഷന്മാര്‍ക്ക് ഏറ്റവും ഉത്തമം പള്ളിയില്‍ പോയി ജമാഅതായി നിസ്കരിക്കലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter