അഞ്ച് വഖ്ത് നിസ്കാരത്തിനു ശേഷമുള്ള ദുആ വിശദീകരിച്ച് തരുമോ

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ഹംദും സ്വലാതും ചൊല്ലിയതിനു ശേഷം ഉദ്ദേശിച്ചതെന്തും ദുആ ചെയ്യണമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാ നിസ്കരാത്തിനു ശേഷവും നബി തങ്ങള്‍ കല്‍പിച്ച ഏതാനും ചില ദൂആകളാണിവ: اللَّهُمَّ اغْفِرْ لي ذُنُوبي وَخَطايايَ كُلَّها، اللَّهُمَّ انْعِشْنِي واجْبُرْنِي، وَاهْدِنِي لِصَالِح الأعْمالِ وَالأخْلاقِ، إنَّهُ لاَ يَهْدِي لِصَالِحها وَلاَ يَصْرِفُ سَيِّئَها إِلاَّ أَنْت ‏اللَّهُمَّ اجْعَلْ خَيْرَ عُمُرِي آخِرَهُ، وَخَيْرَ عَمَلِي خَواتِمَهُ، وَاجْعَلْ خَيْرَ أَيَّامي يَوْمَ ألْقاكَ‏ اللَّهُمَّ إني أعُوذُ بِكَ مِنَ الكُفْرِ وَالفَقْرِ وَعَذَابِ القَبْرِ സുബ്ഹ് നിസ്കാരത്തിനു ശേഷം നബി (സ്വ) തങ്ങള്‍ ഇങ്ങനെ ദുആ ചെയ്യാറുണ്ടായിരുന്നു:‏اللَّهُمَّ إني أسألُكَ عِلْماً نافِعاً، وعَمَلاً مُتَقَبَّلاً، وَرِزْقاً طَيِّباً‏. ഓരോ നിസ്കാരത്തിനു ശേഷവും പ്രത്യേകം ദുആ ഹദീസുകളില്‍ വന്നിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.    

ASK YOUR QUESTION

Voting Poll

Get Newsletter