എന്റെ ഒരു സഹോദരന്‍ സ്ഥിരമായി ഡ്യൂട്ടി കഴിഞ്ഞു ബസിലാണ് ജോലി സ്ഥലത്ത് നിന്നും റൂമിലേക്ക്‌ പോകുന്നത്. 5 മണിക്ക് ബസില്‍ കയറിയാല്‍ റൂമില്‍ എത്തുന്ന നേരമാകുമ്പോഴേക്കും മഗരിബ് നിസ്കാരം ഖാളാ ആകും. ഏകദേശം 80 കി .മി യാത്രയാനുള്ളത്. ഇവിടെ നിസ്കാരം ജംആക്കി നിസ്കരിക്കാമോ?അതല്ലെങ്കില്‍ ബസില്‍ ഇരിന്നു നിസ്കരിക്കാമൊ?

ചോദ്യകർത്താവ്

ആബിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്‍മ്മമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല. അത് കൊണ്ട് തന്നെ നിര്‍ബന്ധസമയത്ത് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്‍വഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ്, കുനിഞ്ഞ് റുകൂഅ് ചെയ്തും കൂടുതല്‍ കുനിഞ്ഞ് സുജൂദ് ചെയ്തും നിര്‍വ്വഹിക്കാവുന്നതാണ്. അങ്ങനെ നിര്‍ബന്ധ നിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്. 132 കി.മീ. ദൂരം ഇല്ലാത്ത ചെറിയ യാത്രയിലും ജംആക്കാമെന്നാണു മാലികീ മദ്ഹബ്. ശാഫിഈ മദ്ഹബിലും അങ്ങനെ അഭിപ്രായമുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ പ്രസ്തുത അഭിപ്രായപ്രകാരം പ്രവര്‍ത്തിക്കാം. ചോദ്യത്തില്‍ പറയപ്പെട്ട പോലോത്ത സമയങ്ങളില്‍ ശാഫിഈ മദ്ഹബിലെത്തന്നെ രണ്ടാം അഭിപ്രായം പരിഗണിച്ച് മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ചു ജംആക്കാം. എന്നാല്‍ മഗ്‌രിബ് ഖളാഅ് ആക്കേണ്ടിവരുന്നില്ല. പക്ഷെ റൂമിലെത്തിയാല്‍ യാത്ര അവസാനിക്കും. അപ്പോള്‍ പിന്നെ ജംആക്കാന്‍ സാധ്യമല്ല. മാത്രമല്ല മഗ്‍രിബ് ഖളാ ആകുകയും ചെയ്യും. റൂം നില നില്‍കുന്ന നാടിന്റെ പരിധിക്ക് മുമ്പ് തന്നെ ബസില്‍ നിന്നിറങ്ങി മഗ്‍രിബും ഇശാഉം നിസ്കരിക്കേണ്ടതാണ്. ജംഇനുള്ള ദൂര പരിധി 82 കി.മീ ആണെന്നും അഭിപ്രായമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter