നിസ്കാരത്തിൽ കൈ കെട്ടല്‍ സുന്നത് ആണ് എന്നാല്‍ കൈ കെട്ടാതെ നിസ്കരിച്ചാല്‍ അത്തിന്റ വിധി?
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കരത്തില്‍ തക്ബീറതുല്‍ ഇഹ്റാമിനു ശേഷം പൊക്കിളിന്റെ മേലെയും നെഞ്ചിനു താഴെയുമായി കൈ കെട്ടല്‍ സുന്നതാണ്. കൈ കൊണ്ട് കളിയിലേര്‍പെടാതെ ഭയഭക്തി ലഭിക്കാനും അള്ളാഹുവിന്റെ മുന്നില്‍ താഴ്മ കാണിക്കാനുമാണിത്. കൈ കൊണ്ട് മറ്റു പ്രവര്‍ത്തനങ്ങളിലേര്‍പെടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ കൈ താഴ്ത്തിയിടുന്നതിനും വിരോധമില്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.