കഫം ഇറക്കിയാല്‍ നിസ്കാരം ബാത്വിലാവില്ല എന്ന ഹനഫീ മദ്ഹബ് തഖ്‍ലീദ് ചെയ്യാമോ? കട്ടി യുള്ള കഫം നജസണോ ?.

ചോദ്യകർത്താവ്

സുബി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണ രീതിയില്‍ തലയില്‍ നിന്നോ നെഞ്ചില്‍ നിന്നോ വരുന്ന കഫം നജസല്ല. എന്നാല്‍ ആമാശയത്തില്‍ നിന്നാണ് പുറപ്പെട്ടതെങ്കില്‍ അത് നജസാണ്. മഞ്ഞ നിറത്തില്‍ ദുര്‍ഗന്ധമുള്ളതായി പുറത്ത് വന്നാല്‍ ആമാശയത്തില്‍ നിന്നു വന്നതാണെന്ന് മനസ്സിലാക്കാം. ആമാശയത്തില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ എന്ന് സംശയിച്ചാലും അത് നജസല്ല. കഫമിറക്കിയാല്‍ നിസ്കാരം ബാത്വിലാവില്ല എന്ന ഹനഫീ മദ്ഹബിലെ അഭിപ്രായം തഖ്‍ലീദ് ചെയ്യുമ്പോള്‍ നിസ്കാരത്തിലെ മറ്റു പ്രവര്‍ത്തനങ്ങളും പ്രബലമായ അഭിപ്രായമനുസരിച്ച് വുദൂഉം ഹനഫീ മദ്ഹബ് പ്രകാരമായിരിക്കേണ്ടതുണ്ട്. അതിനു സാധ്യമല്ലെങ്കില്‍ കഫത്തിന്റെ വിഷയത്തില്‍ മാത്രം ഹനഫീ മദ്ഹബ് തഖ്‍ലീദ് ചെയ്യരുത്. കഫം വന്നാല്‍ ഇറക്കാതെ തന്റെ വസ്ത്രത്തിലേക്കോ മറ്റോ തുപ്പുകയാണ് വേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter