പാന്റൂം ശര്‍ട്ടും ധരിച്ച് നിസ്കരിക്കുമ്പോള്‍ പൊക്കിളിനു താഴെ പാന്റ്സ് ധരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശിഹാസ് ബാബു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുകള്‍ ഭാഗത്ത് നിന്നും പാര്‍ശ്വഭാഗത്തു നിന്നും നോക്കിയാല്‍ ഔറത് കാണാത്ത വിധത്തിലാണ് നിസ്കാരത്തില്‍ വസ്ത്രം ധരിക്കേണ്ടത്. പേന്റോ തുണിയോ പൊക്കിളിനു താഴെ ധരിക്കുകയും ബാക്കി ഭാഗം കുപ്പായം കൊണ്ടു മറക്കുകയും ചെയ്യുമ്പോള്‍, മുകളിലൂടെ ആ ഭാഗം കാണാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം. കുപ്പായത്തിന്‍റെ മുകളിലെ കുടുക്കുകള്‍ ബന്ധിച്ചിട്ടും പാകമായ ബനിയന്‍ പോലെയുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചും ഈ സാധ്യത തടയാവുന്നതാണ്. ഇത് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter