തല മറക്കലും സുബ്ഹിയിലെ ഖുനൂത്ത് ഓതലും സുന്നതാണോ? എന്താണ് തെളിവ്?

ചോദ്യകർത്താവ്

Noufal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് ഇസ്‌ലാമികലോകത്ത് നിലവിലുള്ള നാല് കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ ഖുനൂതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം, മാലികീ മദ്ഹബ് – സുബ്ഹിയില്‍ ഖുനൂത് സുന്നതാണ്, വിത്റിലോ മറ്റു നിസ്കാരങ്ങളിലോ ഇല്ല ശാഫിഈ മദ്ഹബ് – സുബ്ഹിയിലും റമദാന്‍ രണ്ടാം പകുതിയിലെ വിത്റിലും സുന്നതാണ്. മുസ്‌ലിംസമൂഹത്തിന് വിപത്തുകള്‍ വരുമ്പോള്‍ നാസിലതിന്റെ ഖുനൂത് ഏത് നിസ്കാരത്തിലും ഓതാവുന്നതാണ്. ഹനഫീ മദ്ഹബ് – എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ സുബ്ഹിയില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ഹമ്പലീ മദ്ഹബ് - എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. ജുമുഅ അല്ലാത്ത എല്ലാ നിസ്കാരങ്ങളിലും ആവശ്യമെങ്കില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ചുരുക്കത്തില്‍ ഖുനൂത് എന്നത് പ്രവാചകരുടെ ചര്യയാണെന്ന് മനസ്സിലാക്കാം. സുബ്ഹിയിലോ വിത്റിലോ ഖുനൂത് ഇല്ലെന്നും അത് ബിദ്അതാണെന്നും പറയുന്നത് ഹദീസുകള്‍ക്ക് കടകവിരുദ്ധമാണ്. മുസ്ലിം ലോകത്തെ പ്രമുഖ പണ്ഡിതിരില്‍ ആരും തന്നെ അത് പറഞ്ഞിട്ടില്ല. എല്ലാ നിസ്കാര സമയത്തും നിങ്ങള്‍ ഭംഗി (വസ്ത്രം)പാലിക്കുക (അഅ്റാഫ് 31) എന്ന ആയതിന്റെ വ്യാഖ്യാനത്തില്‍ പല പണ്ഡിതരും തലമറക്കലും ഇതിന്റെ ഭാഗമാണെന്ന് പറഞ്ഞതായി കാണാം. അത് നാടിന്റെ പതിവും രീതിയുമനുസരിച്ച് വ്യത്യാസപ്പെടുമെന്നും ഓരോ നാട്ടിലും ഭംഗിയായി പരിഗണിക്കപ്പെടുന്നത് ഇവിടെയും പരിഗണിക്കേണ്ടതാണെന്നും പണ്ഡിതര്‍ പറയുന്നു. നിസ്കാരത്തില്‍ തലയും ചുമലും തുറന്നിടുന്നത് ഖുശൂഇന് ഭംഗം വരുത്തുമെന്നും ആയതിനാല്‍ അവ മറക്കാതിരിക്കല്‍ കറാഹതാണെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതോടൊപ്പം, സാധാരണ ഗതിയില്‍ തല തുറന്നിടല്‍ മാന്യതക്ക് നിരക്കാത്തതായി പലയിടത്തും പരിഗണിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം സാഹചര്യത്തില്‍ നിസ്കാരത്തില്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter